ഷാർജയിലെ അതുല‍്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്റ്റിൽ

കൊല്ലത്ത് രജിസ്റ്റർ ചെയ്ത കേസിലാണ് സതീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്
kollam native athulya death; husband arrested

സതീഷ്, അതുല‍്യ

Updated on

കൊല്ലം: കൊല്ലം കോയിവിള സ്വദേശിനി അതുല‍്യ ഷാർജയിലെ റോളയിൽ ആത്മഹത‍്യ ചെയ്ത കേസിൽ ആരോപണ വിധേയനായ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പൊലീസിന്‍റെ പിടിയിലായത്. കൊല്ലത്ത് രജിസ്റ്റർ ചെയ്ത കേസിലാണ് സതീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഷാർജയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയും തുടർന്ന് പൊലീസിന് കൈമാറുകയുമായിരുന്നു. കഴിഞ്ഞ ദിവസം കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയതിനാൽ സതീഷിനെ ക്രൈംബ്രാഞ്ച് സംഘം ഏറ്റുവാങ്ങും.

ജൂലൈ 19നായിരുന്നു ഷാർജയിലെ ഫ്ലാറ്റിൽ അതുല‍്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷിന്‍റെ പീഡനം മൂലമാണ് അതുല‍്യ ജീവനൊടുക്കിയതെന്ന് അതുല‍്യയുടെ കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com