കൊല്ലത്ത് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു; 75കാരനെതിരേ കേസ്

സിനിമയിൽ താൻ നിർമാതാവാണെന്നാണ് ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നത്
kollam plus two student sexually abused by 75 years old

വിദ്യാർഥിനിക്കെതിരായ വ്യാജ പ്രചരണം; അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍, പോക്‌സോ കേസ്

Updated on: 

കൊല്ലം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. താൻ നിർമിക്കുന്ന സിനിമയിലേക്ക് അവസരം നൽകാമെന്ന് പറഞ്ഞാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ പരാതിയിൽ 75കാരനെതിരേ പൊലീസ് കേസെടുത്തു. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് കേസെടുത്തത്.

മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയിൽ താൻ നിർമാതാവാണെന്നാണ് ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയിൽ നിന്നും 10,000 രൂപയും വാങ്ങിയിരുന്നു. എന്നാൽ സിനിമയുടെ കാര്യം നടക്കാതെ വന്നപ്പോൾ പെൺകുട്ടി പണം തിരികെ ചോദിച്ചു. രണ്ടാംകുറ്റി ജംക്‌ഷനിൽ വച്ച് പണം തിരികെ തരാമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു.

എന്നാൽ കുട്ടി എത്തിയപ്പോൾ പണം തന്‍റെ വീട്ടിലാണ് എന്ന് പറഞ്ഞ് അങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെവച്ചാണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്. നാസിമിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പെൺകുട്ടി സുഹൃത്തിന് ലൊക്കേഷൻ അയച്ചുകൊടുത്തിരുന്നു. ഈ സുഹൃത്ത് എത്തിയാണ് പെൺകുട്ടിയെ രക്ഷിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com