കൊങ്കൺ വഴിയുള്ള ട്രെയിനുകൾക്ക് സമയമാറ്റം

2024 ജൂൺ പകുതിവരെ ഈ സമയക്രമം തുടരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കൊങ്കൺ പാത വഴിയുള്ള ട്രെയിനുകൾക്ക് മൺസൂണിനു ശേഷമുള്ള സമയമാറ്റം ബുധനാഴ്ച നിലവിൽ വരും. 2024 ജൂൺ പകുതിവരെ ഈ സമയക്രമം തുടരും.

ഹസ്രത്ത് നിസാമുദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് ഞായർ, ചെവ്വാ, ബുധൻ ദിവസങ്ങളിൽ ഡൽഹിയിൽ നിന്ന് രാവിലെ 6.16 പുറപ്പെടും. വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30 ന് തിരുവനന്തപുരത്തെത്തും. മടക്കയാത്രയിൽ തിരുവനന്തപുരത്ത് നിന്ന് ചെവ്വാ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 7.15 ന് പുറപ്പെടുന്ന തീവണ്ടി തിങ്കൾ,ബുധൻ,വ്യാഴം ദിവസങ്ങളിൽ രാത്രി 11.35 ന് ഡൽഹിയിലെത്തും.

ഹസ്രത്ത് നിസാമിദീൻ-എറണാകുളം പ്രതിവാര തുരന്തോ എക്സ്പ്രസ് ശനിയാഴ്ചകളിൽ ഡൽഹിയിൽ നിന്ന് രാത്രി 9.40 ന് പുറപ്പെടും. വ്യാഴാഴ്ചകളിൽ വൈകീട്ട് 5.20 ന് തിരുവനന്തപുരത്തെത്തും. തിരിച്ചുള്ള യാത്രയിൽ ചെവ്വാഴ്ചകളിൽ രാത്രി 11.25 ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന തീവണ്ടി തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് ഡൽഹിയിലെത്തും. വെരാവൽ-തിരുവനന്തപുരം-വെരാവൽ പ്രതിവാര എക്സ്പ്രസ് വെരാവലിൽ നിന്നും വ്യാഴാഴ്ചകളിൽ രാവിലെ 6.30 ന് പുറപ്പെട്ട് ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 3.55 ന് തിരുവനന്തപുരത്തെത്തും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com