കോന്നി മെഡിക്കല്‍ കോളെജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം: ഒരുക്കങ്ങള്‍ അവസാനഘട്ടത്തിൽ

മെഡിക്കല്‍ കോളെജ് ക്യാമ്പസില്‍ അക്കാദമിക്ക് ബ്ലോക്കിന് മുന്‍വശത്തായാണ് പന്തല്‍ തയാറാകുന്നത്.
കോന്നി മെഡിക്കല്‍ കോളെജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം: ഒരുക്കങ്ങള്‍ അവസാനഘട്ടത്തിൽ
Updated on

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളെജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനത്തിനായെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിൽ. ഏപ്രില്‍ 24ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡിക്കല്‍ കോളെജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനത്തുന്നതിനു മുന്നോടിയായി വിപുലമായ സന്നാഹങ്ങളാണ് അങ്കണത്തില്‍ തയാറാകുന്നത്.

കാല്‍ലക്ഷത്തോളം ജനങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ചടങ്ങിനായി 25,000 ചതുരശ്ര അടി വലുപ്പത്തിലുള്ള പന്തലിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്. മെഡിക്കല്‍ കോളെജ് ക്യാമ്പസില്‍ അക്കാദമിക്ക് ബ്ലോക്കിന് മുന്‍വശത്തായാണ് പന്തല്‍ തയാറാകുന്നത്. കടുത്ത വേനലിന്‍റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ശീതീകരിച്ച സ്റ്റേജ് ഉള്‍പ്പെടെ നിരവധി സംവിധാനങ്ങളോടെയാണ് പവിലിയന്‍ നിര്‍മാണം പുരോഗമിക്കുന്നത്. ആവശ്യമായ പാര്‍ക്കിംഗ് സൗകര്യവും മെഡിക്കല്‍ കോളെജ് പരിസരത്ത് തയാറാക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിനെത്തുന്നവര്‍ക്കായി ഭക്ഷണവും പാനീയവും മറ്റ് അവശ്യസേവനങ്ങള്‍ക്കായുള്ള സൗകര്യവും മെഡിക്കല്‍ കോളെജ് കാമ്പസില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇ-ടോയ്ലെറ്റ് സംവിധാനവും അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായ ഫസ്റ്റ് എയ്ഡ് സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ഉദ്ഘാടന പരിപാടിയുടെ ലൈവ് സംപ്രേക്ഷണത്തിനായി മെഡിക്കല്‍ കോളെജ് കോമ്പൗണ്ടില്‍ എല്‍ഇഡി വാളുകളും സ്ഥാപിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com