കോന്നി മെഡിക്കല്‍ കോളെജ് അക്കാദമിക് ബ്ലോക്ക് നാടിനു സമര്‍പ്പിച്ചു; കേരളത്തെ ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി

40 കോടി രൂപയാണ് 1,65,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ അക്കാദമിക് ബ്ലോക്കിനായി ചെലവഴിച്ചത്.
കോന്നി മെഡിക്കല്‍ കോളെജ് അക്കാദമിക് ബ്ലോക്ക് നാടിനു സമര്‍പ്പിച്ചു; കേരളത്തെ ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി
Updated on

പത്തനംതിട്ട : ആരോഗ്യ സംരക്ഷണ മേഖലയിലെ ആഗോള സാധ്യതകള്‍ പ്രയോജനപ്പെടുത്തി കേരളത്തെ ഒരു ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റിയെടുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജിലെ അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു സഹായകമായ കെയര്‍ പോളിസി രൂപീകരിക്കാനും നടപ്പിലാക്കാനും അതിനായി സൗകര്യങ്ങള്‍ ഒരുക്കാനുമുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോന്നി മെഡിക്കല്‍ കോളെജ് പത്തനംതിട്ട ജില്ലയുടെ വികസനത്തിന് വലിയ തോതില്‍ ഉപകരിക്കും. ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 40 കോടി രൂപയാണ് 1,65,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ അക്കാദമിക് ബ്ലോക്കിനായി ചെലവഴിച്ചത്. ഇതിന്റെ ഒന്നാംഘട്ട നിര്‍മാണത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച ആശുപത്രി ബ്ലോക്ക് 2020 ല്‍ നാടിനു സമര്‍പ്പിച്ചിരുന്നു.

ഇന്നിപ്പോള്‍ 100 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാകുന്ന ഒരു മെഡിക്കല്‍ കോളജായി ഇത് വളര്‍ന്നു. ഈ മെഡിക്കല്‍ കോളേജിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 352 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള 200 കിടക്കകളുളള രണ്ടാമത്തെ ബ്‌ളോക്കിന്റെ നിര്‍മാണം ആരംഭിച്ചു. ആശുപത്രിയുടെയും കോളജിന്റെയും അനുബന്ധമായി നിര്‍മിക്കേണ്ട മറ്റ് അത്യാവശ്യ അടിസ്ഥാനസൗകര്യങ്ങളായ അഡ്മിന്‌സ്‌ട്രേറ്റീവ് ബ്ലോക്ക്, 450 ഓളം കുട്ടികള്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റല്‍ സൗകര്യങ്ങള്‍ എന്നിവ ഒരുങ്ങുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com