കോന്നി പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ തുടരുന്നു
Konni quarry accident: One person body found

കോന്നി പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

Updated on

പത്തനംതിട്ട: കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമടയിലുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. 3 മണിക്കൂറു നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയതെങ്കിലും ഇതാരുടെയാണെന്നതിൽ ഇതുവരെ വ്യക്തതയില്ല. കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.

നിലവിൽ ഫയർഫോഴ്‌സ് അപകട സ്ഥലത്തേക്ക് ഇറങ്ങിയിട്ടുണ്ട്. കൂടുതൽ ആളുകൾ കുടുങ്ങിയോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനായി തിരുവല്ല‌യിൽ നിന്ന് 27 എൻഡിആർഎഫ് സംഘം പുറപ്പെട്ടു. ഫയർഫോഴ്‌സിന്‍റെ കൂടുതൽ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. തിങ്കളാഴ്ച (July 07) ഉച്ചയ്ക്കു 2.30 ഓടെയാണ് പാറമടയിൽ പ്രവർത്തിക്കുകയായിരുന്ന മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കെട്ടുകൾ വീണത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com