കൂട്ട അവധിയെടുത്ത് വിനോദയാത്ര; കോന്നി താലൂക്ക് ഓഫീസിലെ 39 പേർ മൂന്നാറിലേക്ക്; എംഎൽഎയുടെ മിന്നൽ പരിശോധന

എന്നാൽ ഓഫീസ് പ്രവർത്തനെ തടസ്സപ്പെടാതിരിക്കാന്‍ പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. 
കൂട്ട അവധിയെടുത്ത് വിനോദയാത്ര; കോന്നി താലൂക്ക് ഓഫീസിലെ 39 പേർ മൂന്നാറിലേക്ക്; എംഎൽഎയുടെ മിന്നൽ പരിശോധന

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയി. 60 പേരുള്ള റവന്യൂ വിഭാഗത്തിലെ 39 പേരാണ് കൂട്ട അവധി എടുത്തത്.

മൂന്നാറിലേക്കാണ് ഇവർ യാത്രപോയത്. ഇന്ന് ആകെ 21 പേർ മാത്രമായിരുന്നു എത്തിയിരുന്നത്. ഇതിൽ 19 പേർ മാത്രമാണ് അവധിക്കായുള്ള അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ ഓഫീസ് പ്രവർത്തനം തടസ്സപ്പെടാതിരിക്കാന്‍ പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. 

അതേസമയം, കോന്നി താലൂക്ക് ഓഫീസിൽ എംഎൽഎയെത്തി.തഹസില്‍ദാറുടെ നേതൃത്വത്തില്‍ വിനോദയാത്രയ്ക്ക് പോയിരിക്കുകയാണ് എന്നാണ് തനിക്ക് കിട്ടിയ വിവരം. രണ്ടാംശനിയാഴ്ചയും, ഞായറാഴ്ചയും കൂടി കണക്കിലെടുത്ത് മൂന്നു ദിവസത്തെ ടൂറിന് പോയതായിട്ടാണ് അറിഞ്ഞതെന്നും ജനീഷ് കുമാര്‍ പറഞ്ഞു. 

ഉദ്യോഗസ്ഥരുടേത് ധാർഷ്ട്യം നിറഞ്ഞ നടപടിയെന്ന് എംസ്റ്റൽഎ കെയു ജനീഷ് കുമാർ പറഞ്ഞു. അവധിയെടുത്തവർക്കെതിരെ കർശന നടപടി എടുക്കും. വിവരം റവന്യൂമന്ത്രി‍യെ അറിയിച്ചതായും എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. 

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com