"കഴകത്തിൽനിന്നു മാറ്റണം, പ്രശ്നമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല", ദേവസ്വം അധികൃതർക്ക് അപേക്ഷ നൽകി ക്ഷേത്രം ജീവനക്കാരൻ

ആര‍്യനാട് സ്വദേശിയായ വി.എ. ബാലുവാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് വാട്സാപ്പ് മുഖേന കത്ത് നൽകിയത്
koodalmanikyam temple employee request devaswom authorities to remove him from kazhakam duty

കൂടൽമാണിക‍്യം ഭരത ക്ഷേത്രം

Updated on

തൃശൂർ: കഴകം ജോലിയിൽ നിന്നു തന്നെ മാറ്റണമെന്ന് ആവശ‍്യപ്പെട്ട് ജാതി വിവേചനം നേരിട്ട യുവാവ് ദേവസ്വം അധികൃതർക്ക് അപേക്ഷ നൽകി. ആര‍്യനാട് സ്വദേശിയായ വി.എ. ബാലുവാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് വാട്സാപ്പ് മുഖേന കത്ത് നൽകിയത്.

ഉത്സവകാലം അടുത്തുവരുന്നതിനാൽ താൻ കാരണം ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കഴകം ജോലിക്ക് താൻ ഇല്ലെന്നും ദേവസ്വം പുനക്രമീകരിച്ച ഓഫീസ് ജോലിയാണെങ്കിൽ വരാമെന്നും ബാലു പറഞ്ഞു.

മാനേജിങ് കമ്മിറ്റിയുടെ തീരുമാനങ്ങൾ അനുസരിച്ച് തുടർ കാര‍്യങ്ങൾ തീരുമാനിക്കുമെന്നും ബാലു കൂട്ടിച്ചേർത്തു. അതേസമയം, ബാലുവിന്‍റെ ആവശ‍്യം സർക്കാരിനെ അറിയിക്കുമെന്നും അപേക്ഷ പരിഗണിക്കുമെന്നും ദേവസ്വം ചെയർമാൻ സി.പി. ഗോപി വ‍്യക്തമാക്കി. ഇതു സംബന്ധിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച യോഗം ചേരും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com