പി.വി അൻവറിന്‍റെ പാർക്കിന് ലൈസൻസ് നൽകി പഞ്ചായത്ത്; നടപടി ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കെ

പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്തിന്‍റെ ലൈസൻസ് വാങ്ങാതെയാണെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചിരുന്നു
PV Anvar MLA
PV Anvar MLAfile

കൊച്ചി: പി.വി അൻവറിന്‍റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പാർക്കിന് കൂടരഞ്ഞി പഞ്ചായത്ത് ലൈസൻസ് അനുവദിച്ചു. ഏഴു ലക്ഷം രൂപ ലൈസൻസ് ഫീ ഈടാക്കിയാണ് ലൈസൻസ് നൽകിയത്. അതേസമയം,പാർക്കിന് അനുമതി നൽകിയത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്തിന്‍റെ ലൈസൻസ് വാങ്ങാതെയാണെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ലൈസൻസ് ഇല്ലാതെ എങ്ങനെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്നും വിശദീകരണം നൽകണമെന്നും ഹൈക്കോടതി സർക്കാരിനു നിർദേശം നൽകുകയും ചെയ്തിരുന്നു.

പാർക്ക് ലൈസൻസിന് അപേക്ഷ നൽകിയിരുന്നെന്നും എന്നാൽ അനുബന്ധ രേഖകളിൽ പിഴവുകളുണ്ടെന്നും പഞ്ചായത്ത് അറിയിച്ചു. ഉരുൾ‌പൊട്ടൽ സാധ്യതയടക്കം കണക്കിലെടുത്ത് കലക്‌ടർ അടച്ച് പൂട്ടിയ പിവി ആർ നാച്വറോ പാർക്ക് ഭാഗികമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത് മുഖ്യമന്ത്രിക്ക് കീഴിലുള്ള ദുരന്ത നിവാരണ അതോറിറ്റിയാണ്. പി.വി അൻവൻ എംഎഎ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടി.

Trending

No stories found.

Latest News

No stories found.