കൂടത്തായി ജോളിയുടെ പരാതി: കോടതി വളപ്പിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം

സ്വകാര്യതയെ ഹനിക്കുന്നുവെന്നു കാണിച്ചു ജോളി പരാതി നൽകിയിരുന്നു
കൂടത്തായി ജോളിയുടെ പരാതി: കോടതി വളപ്പിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊല കേസ് വിചാരണ നടക്കുന്ന മാറാട് സ്പെഷ്യൽ കോടതി വളപ്പിൽ മാധ്യമങ്ങൾക്കു നിയന്ത്രണം. കേസിലെ ഒന്നാം പ്രതി ജോളിയുടെ പരാതിയെ തുടർന്നാണു കോടതിയുടെ നടപടി. ദൃശ്യങ്ങൾ പകർത്തുന്നതു സ്വകാര്യതയെ ഹനിക്കുന്നുവെന്നു കാണിച്ചു ജോളി പരാതി നൽകിയിരുന്നു.

ഇതേത്തുടർന്ന് കേസ് പരിഗണിക്കുമ്പോൾ മാധ്യമങ്ങൾ കോടതി പരിസരത്ത് പ്രവേശിക്കരുതെന്നു കോടതി ഉത്തരവിറക്കി. കേസിൽ 150-ൽ അധികം സാക്ഷികളെയാണു വിസ്തരിക്കുക. ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com