കൂടത്തായി കൊലക്കേസ്; റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളിൽ ചെന്ന്, മൊഴി നൽകി ഫൊറൻസിക് സർജൻ

ജോളിയുടെ ആദ‍്യ ഭർത്താവായിരുന്ന റോയ് തോമസിന്‍റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്റ്റർ കെ. പ്രസന്നനാണ് കോടതിയിൽ മൊഴി നൽകിയത്
forensic surgeon testimony in koodathai murder case

ജോളി

Updated on

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളിയുടെ ആദ‍്യ ഭർത്താവിന്‍റെ മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് ഫൊറൻസിക് സർജന്‍റെ മൊഴി. ജോളിയുടെ ആദ‍്യ ഭർത്താവായിരുന്ന റോയ് തോമസിന്‍റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്റ്റർ കെ. പ്രസന്നനാണ് കോഴിക്കോട് പ്രത‍്യേക വിചാരണ കോടതിയിൽ മൊഴി നൽകിയത്.

റോയിയുടെ മരണം ആത്മഹത‍്യയാണെന്നായിരുന്നു അന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. റോയ് തോമസ് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നായിരുന്നു ജോളിയുടെ മൊഴി.

കടലക്കറിയിൽ സയനൈഡ് കലർത്തി ആദ‍്യ ഭർത്താവ് റോയ് തോമസിനെ കൊന്നുവെന്നാണ് കേസ്. ഈ കേസിന്‍റെ വിചാരണയിലാണ് ഇപ്പോൾ സയനൈഡിന്‍റെ സാന്നിധ‍്യം സ്ഥിരീകരിച്ച് ഡോക്റ്റർ മൊഴി നൽകിയിരിക്കുന്നത്. 2011ലായിരുന്നു റോയ് തോമസ് കൊല്ലപ്പെട്ടത്. 2002 മുതൽ 2016 വരെ ഒരു കുടുംബത്തിലെ ആറുപേരെ ജോളി കൊന്നുവെന്നാണ് പ്രോസിക‍്യൂഷൻ കേസ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com