കൂടത്തായി കൊലപാതകം: കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

മൂന്നാഴ്ച്ച കഴിഞ്ഞ് ഹർജി പരിഗണിക്കും
koodathayi jolly bail SC hearing postponed
koodathayi jolly bail SC hearing postponed
Updated on

ന്യൂഡൽഹി: കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ കേസിൽനിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹർജി സുപ്രീംകോടതി മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.

ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എസ് വി എന്‍ ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസില്‍ തെളിവില്ലെന്നാണ് ബന്ധുക്കളായ ആറ് പേരെ കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയായ ജോളിയുടെ മുഖ്യവാദം. വിചാരണ നിര്‍ത്തിവെക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

അഭിഭാഷകൻ സച്ചിൻ പവഹ ആണ് ജോളിക്കായി ഹാജരായത്. കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ 6 പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാർത്തകളിൽ ഇടംപിടിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com