കൂടത്തായി കൂട്ടക്കൊലക്കേസ്; ജോളിയുടെ ഭർത്താവിന്‍റെ വിവാഹ മോചന ഹർജി കോടതി അനുവദിച്ചു

കൂട്ടക്കൊല നടത്തിയ ഭാര്യ ഇനിയും ഏത് ആക്രമണത്തിനും മുതിരുമെന്നും അതിനാൽ വിവാഹ മോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഭർത്താവ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്.
Koodathayi massacre case; Court grants divorce petition against Jolly
ജോളി
Updated on

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയിൽനിന്ന് വിവാഹമോചനം നേടാൻ ഭർത്താവ് നൽകിയ ഹർജി കോടതി അനുവദിച്ചു. കോഴിക്കോട് കുടുംബ കോടതിയാണ് കേസ് പരിഗണിച്ചത്.

കൂട്ടക്കൊല നടത്തിയ ഭാര്യ ഇനിയും ഏത് ആക്രമണത്തിനും മുതിരുമെന്നും കേസിൽ‌ ഉൾപ്പെട്ട് റിമാൻഡിൽ വിചാരണ നീളുക‍യാണെന്നും അതിനാൽ വിവാഹ മോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഭർത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്.

അഡ്വ. ജി. മനോഹർലാൽ മുഖേന നൽകിയ ഹർജിയാണ് കോടതി അനുവദിച്ചത്. 2021ൽ നൽകിയ ഹർജി, എതിർഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാൽ ഒടുവിൽ തിങ്കളാഴ്ച തീർപ്പാക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com