കൂടത്തായി കേസ്; കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കണമെന്ന ജോളിയുടെ ആവശ്യം തള്ളി ഹൈക്കോടതി

2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു വയസുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ ആറ് പേരെ ജോളി ജോസഫ് കൊലപ്പെടുത്തിയെന്നതാണ്‌ കേസ്
koodathayi murder hc rejects jolly petition seek permission to visit crime scene
ജോളി
Updated on

കൊച്ചി: കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി ജോസഫിന്‍റെ ഹർജി ഹൈക്കോടതി തള്ളി. പുതിയ അഭിഭാഷകനൊപ്പം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കണമെന്ന ഹർജിയാണ് കോടതി തള്ളിയത്.

വിചാരണ അന്തിമ ഘട്ടത്തിലാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ഹർജി തള്ളുകയായിരുന്നു. ഇതേ ആവശ്യം വിചാരണ കോടതി തള്ളിയതോടെയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്. ‌

2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു വയസുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ ആറ് പേരെ ജോളി ജോസഫ് കൊലപ്പെടുത്തിയെന്നതാണ്‌ കേസ്. 2002ല്‍ ഭര്‍തൃമാതാവ് അന്നമ്മ തോമസിന്‍റെ മരണമാണ് കൊലപാതക പരമ്പരയില്‍ ആദ്യത്തേത്. ആട്ടിന്‍സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു അന്നമ്മ. പിന്നീട് ഭർതൃ പിതാവ് ടോം തോമസ്‌, ഭര്‍ത്താവ് റോയ് തോമസ്‌, എന്നിവര്‍ സമാന സാഹചര്യത്തില്‍ മരണപ്പെട്ടു. ടോം തോമസിന്‍റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച ബന്ധുവായ എം.എം. മാത്യു, ടോം തോമസിന്‍റെ സഹോദരന്‍റെ മകൻ ഷാജുവിന്‍റെ ഒരു വയസുള്ള മകൾ ആൽഫൈൻ, ഷാജുവിന്‍റെ ഭാര്യ ഫിലി എന്നിവരും ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു.

കുടുംബത്തിലെ മരണങ്ങളില്‍ അസ്വഭാവികത തോന്നിയ ടോം തോമസിന്‍റെ സഹോദരി രഞ്ജി തോമസിന്‍റെ പരാതിയെത്തുടര്‍ന്നാണ് കേസ് ജോളിയിലേക്ക് തിരിഞ്ഞത്. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത ഉണ്ടെന്നുമായിരുന്നു സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിന്‍റെ റിപ്പോര്‍ട്ട്‌. ആറു മരണങ്ങളും കൊലപാതകമാണെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com