
രാജീവ് ചന്ദ്രശേഖർ
മലപ്പുറം: കൂരിയാട് ദേശീയപാത തകർന്ന വിഷയത്തിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി നേരിട്ട് സംസാരിച്ചുവെന്ന് ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കരാർ കമ്പനിക്കെതിരേ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ വ‍്യക്തമാക്കി.
ലക്ഷ‍്യബോധമുള്ള നേതാവാണ് നിതിൻ ഗഡ്കരിയെന്നും, ജനങ്ങളെ വിഡ്ഢികളാകുന്ന നിലപാടാണ് സംസ്ഥാന സർക്കാർ ദേശീയപാതയുടെ കാര‍്യത്തിൽ സ്വീകരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
9 വർഷമായിട്ടും ഇവിടെ അടിസ്ഥാന സൗകര‍്യങ്ങളുണ്ടായിട്ടില്ലെന്ന് ജനങ്ങൾക്ക് അറിയാമെന്നും, അടിസ്ഥാന സൗകര‍്യങ്ങൾ ചെയ്യുന്നത് കേന്ദ്ര സർക്കാരാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.