ഇംഗ്ലീഷിലെഴുതിയ 3 പേജുള്ള ആത്മഹത്യക്കുറിപ്പ്, കൊറിയൻ പുസ്തകങ്ങൾ; ആദിത്യയുടെ മരണത്തിൽ അടിമുടി ദുരൂഹതയെന്ന് പൊലീസ്

കൊറിയൻ സുഹൃത്തിന്‍റെ മരണം തനിക്ക് താങ്ങാനാവുന്നില്ലെന്നും അതിനാലാണ് മരിക്കുന്നതെന്നുമാണ് 16 കാരിയുടെ ആത്മഹത്യ കുറിപ്പിലുള്ളത്
korean note found in book mysterious death of student

ആദിത്യ

Updated on

കൊച്ചി: ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് പുറപ്പെടട് പ്ലസ് വൺ വിദ്യാർഥിയെ കരിങ്കൽ ക്വാറിയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹതയെന്ന് പൊലീസ്. തന്‍റെ കൊറിയൻ സുഹൃത്ത് മരിച്ച വിഷമം സഹിക്കാനാവാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പെഴുതി വച്ചതിനു ശേഷമാണ് ആദിത്യ (16) മരിച്ചത്.

കുട്ടിയുടെ ബാഗിലെ നോട്ട് ബുക്കിൽ ഇംഗ്ലീഷിലെഴുതിയ മൂന്നു പേജുള്ള ആത്മഹത്യക്കുറിപ്പിലാണ് കൊറിയൻ സുഹൃത്തിനെക്കുറിച്ച് പരാമർശമുള്ളത്. ഒരാഴ്ച മുൻപാണ് സുഹൃത്ത് മരിച്ചതെന്നും തനിക്കത് താങ്ങാനാവുന്നില്ലെന്നും അച്ഛനെയും അമ്മയെയും ഓർത്ത് വിഷമമുണ്ടെന്നും കുറിപ്പിൽ പെൺകുട്ടി പറയുന്നു.

കൊറിയൻ ഭാഷയിലുള്ള കുറിപ്പുകളും പുസ്തകങ്ങളും കുട്ടിയുടെ ബാഗിലുണ്ടായിരുന്നു. കുട്ടിയെ ആരെങ്കിലും കബളിപ്പിച്ചതാണോ എന്ന സംശയം പൊലീസിനുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ കുട്ടിയുടെ ഫോൺ പരിശോധിക്കേണ്ടതുണ്ട്. ഫോൺ ലോക്കായതിനാൽ സാങ്കേതിക വിദഗ്ധരുടെ സഹായം തേടാനുള്ള നീക്കത്തിലാണ് പൊലീസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com