കോതമംഗലം കോട്ടപ്പടിയിൽ കൂറ്റൻ രാജവെമ്പാലയെ പിടികൂടി | Video

പിടികൂടിയ രാജവെമ്പാലയെ പരിശോധനകൾക്ക് ശേഷം കരിമ്പാനി വനമേഖലയിൽ തുറന്നുവിടും
kothamangalam caught a huge king cobra standing on the fort
കോതമംഗലം കോട്ടപ്പടിയിൽ നിന്ന കൂറ്റൻ രാജവെമ്പാലയെ പിടികൂടി

കോതമംഗലം: കൂറ്റൻ രാജവെമ്പാലയെ പിടികൂടി. കോട്ടപ്പടി വടക്കുംഭാഗം വാവേലിയിൽ പാടത്തുനിന്നും വനംവകുപ്പ് വാച്ചർ സണ്ണി വർഗീസ് ആണ് രാജവെമ്പലയെ പിടികൂടിയത്. ബുധനാഴ്ച

രാവിലെ 11.30തോടെയാണ് സണ്ണി രാജവെമ്പാലയെ പിടികൂടുന്നതിന് നീക്കം ആരംഭിച്ചത്. ഇതിനിടയിൽ പലവട്ടം പാമ്പ് വഴുതി മാറി. വെള്ളത്തിലൂടെ നീന്തി മാളത്തിൽ ഒളിയ്ക്കുന്നതിന് നീക്കം നടത്തി.

ഒടുവിൽ തന്ത്രപരമായ നീക്കത്തിലൂടെയാണ് സണ്ണി പാമ്പിനെ പിടികൂടിയത്. പിടികൂടിയ രാജവെമ്പാലയെ പരിശോധനകൾക്ക് ശേഷം കരിമ്പാനി വനമേഖലയിൽ തുറന്നുവിടും.

Trending

No stories found.

Latest News

No stories found.