കോതമംഗലത്തെ കോൺഗ്രസ്‌ ഉപവാസ സമരം അവസാനിപ്പിച്ചു

എംഎൽഎമാരായ മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി എന്നിവർക്ക് നാരങ്ങ നീര് നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സമരം അവസാനിപ്പിച്ചത്
കോതമംഗലത്തെ കോൺഗ്രസ്‌ ഉപവാസ സമരം അവസാനിപ്പിച്ചു

കോതമംഗലം: കാട്ടാന ആക്രമണത്തിൽ കാഞ്ഞിരവേലിയിൽ ഇന്ദിര എന്ന വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ നീതി ആവശ്യപ്പെട്ട് കോതമംഗലത്ത് യുഡിഎഫ്‌ നടത്തി വന്ന ഉപവാസ സമരം അവസാനിപ്പി ച്ചു. എംഎൽഎമാരായ മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി എന്നിവർക്ക് നാരങ്ങ നീര് നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സമരം അവസാനിപ്പിച്ചത്.

ഇന്ദിരയുടെ കുടുംബത്തിന് മുഴുവൻ നഷ്ടപരിഹാരത്തുകയായ 10 ലക്ഷം ഒരുമിച്ച് നൽകുക, പുതിയ ആർആർടിടീമിനെ നിയോഗിക്കുക, ഫെൻസിങ് സ്‌ഥാപിക്കുക, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിരുന്നതെന്നും ഇതിൽ കുടുംബത്തിൽ ഒരാൾക്ക് ജോലി എന്നതിൽ മാത്രമാണ് തീരുമാനമാകാനുള്ളതെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടിയുണ്ടാകുമെന്ന ഉറപ്പ് ലഭിച്ചിട്ടുള്ളതായും വി.ഡി. സതീശൻ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com