പാറമടയിൽ നിന്നും ആർഡിഎക്സ് ശേഖരം മുങ്ങിയെടുത്ത് കോതമംഗലം അഗ്നി രക്ഷാ സേന

ഏഴോളം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന രണ്ടായിരത്തി ഒരുന്നൂറോളം വരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ മുങ്ങിയെടുത്തത്.
Kothamangalam Fire Rescue Department sinks RDX stockpile from Paramada

പാറമടയിൽ നിന്നും ആർഡിഎക്സ് ശേഖരം മുങ്ങിയെടുത്ത് കോതമംഗലം അഗ്നി രക്ഷാ സേന

Updated on

കോതമംഗലം: അശമന്നൂർ പഞ്ചായത്ത് വാർഡ് ഏഴ് മണ്ണൂർമോളത്ത് ഉപയോഗമില്ലാത്ത പാറമടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഉഗ്രസ്ഫോടനശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കോതമംഗലം അഗ്നിരക്ഷാ സേന സ്ക്യൂബാ ടീം അംഗങ്ങൾ മുങ്ങിയെടുത്തു.

ഒരേക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നതും പതിനെട്ടടിയോളം വെള്ളമുള്ളതുമായ പാറക്കുളത്തിൽ നിന്നും മൂന്നു മണിക്കൂർ നേരത്തെ പരിശ്രമഫലമായിട്ടാണ് ഏഴോളം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന രണ്ടായിരത്തി ഒരുന്നൂറോളം വരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ മുങ്ങിയെടുത്തത്.

സ്റ്റേഷൻ ഓഫീസർ സതീഷ് ജോസിന്‍റെ നേതൃത്വത്തിൽ സേനാംഗങ്ങളായ എം. അനിൽകുമാർ, പി.എം. റഷീദ്, ബേസിൽ ഷാജി, സൽമാൻ ഖാൻ എന്നിവർ ചേർന്നാണ് വെടിമരുന്ന് ശേഖരം മുങ്ങിയെടുത്തത്. കുറുപ്പംപടി പൊലീസും സ്ഥലത്ത് സന്നിഹിതരായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com