

മിച്ചി മർപ്പു, കഴിഞ്ഞ ദിവസം വിദ‍്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ നിന്നും
കൊച്ചി: കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളെജ് വിദ്യാർഥി മിച്ചി മർപ്പുവിന്‍റെ മരണം കോളെജ് മുൻ പ്രിൻസിപ്പൽ അടങ്ങുന്ന മൂന്നംഗ അന്വേഷണ സമിതി അന്വേഷിക്കും. മുൻ പ്രിൻസിപ്പൽ ഡോ. ജോർജ് ഐസക്കും കോളെജ് ഗവേണിങ് ബോർഡിലുള്ള അംഗങ്ങളും അടങ്ങുന്നതാണ് സമിതി.
ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിദ‍്യാർഥികളുടെ ആവശ‍്യങ്ങൾ കോളെജ് മാനേജ്മെന്‍റ് അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചിരുന്നത്.
വകുപ്പ് മേധാവിയെയും കെടിയു കോർഡിനേറ്ററെയും മാറ്റി നിർത്തുമെന്ന് മാനേജ്മെന്‍റ് ഉറപ്പ് നൽകിയതായാണ് വിവരം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് എംഎ കോളെജിലെ ബിടെക് വിദ്യാർഥി മിച്ചി മർപുവിനെ കോളെജിന് സമീപമുള്ള താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ക്രെഡിറ്റ് സ്കോർ കുറഞ്ഞതിനെ തുടർന്ന് ഇയർ ബാക്ക് ആയതിലുള്ള മാനസിക വിഷമമാണ് വിദ്യാർഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം.