അരുണാചൽ പ്രദേശ് സ്വദേശിയുടെ മരണം: എംഎ എഞ്ചീനിയറിങ് കോളെജിൽ വിദ്യാർഥി സമരം ശക്തം

കോളെജിലേക്കുള്ള വാഹനങ്ങൾ കവാടത്തിൽ തടഞ്ഞാണ് വിദ്യാർഥികളായ സമരക്കാർ പ്രതിഷേധിച്ചത്
kothamangalam ma engineering college student death protest

അരുണാചൽ പ്രദേശ് സ്വദേശിയുടെ മരണം: എംഎ എഞ്ചീനിയറിങ് കോളെജിൽ വിദ്യാർഥി സമരം ശക്തം

Updated on

കോതംമംഗലം: എംഎ എഞ്ചീനിയറിങ് കോളേജിലെ ബി ടെക് വിദ്യാർഥി അരുണാചൽ പ്രദേശ് സ്വദേശിയായ മിച്ചി മർപ്പുവിനെ(20) ആത്മഹത്യയിലേക്ക് നയിച്ചത് കോളെജ് മാനേജ്മെന്‍റിന്‍റെ തെറ്റായ നടപടികൾ മൂലമാണെന്ന് ആരോപിച്ചുള്ള വിദ്യാർഥികളുടെ പ്രതിഷേധം ചൊവ്വാഴ്ചയും തുടർന്നു.

കോളെജിലേക്കുള്ള വാഹനങ്ങൾ കവാടത്തിൽ തടഞ്ഞാണ് വിദ്യാർഥികളായ സമരക്കാർ പ്രതിഷേധിച്ചത്. ഇതിനിടയിൽ കോളേജ് സെക്രട്ടറി ഡോ. വിന്നി വർഗീസുമായി വന്ന വാഹനം വിദ്യാർത്ഥകൾ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്‌ടിച്ചു. പൊലീസിന്‍റെ സഹായത്തോടെ വാഹനമില്ലാതെയാണ് ഒടുവിൽ സെക്രട്ടറിക്ക് അകത്ത് പ്രവേശിക്കാനായത്.

സമരം ചെയ്ത കുട്ടികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്ന് ഉറപ്പു നൽകിയിട്ടില്ല, മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.

എംഎ എഞ്ചിനീയറിങ് കോളേജിൽ നടന്ന പ്രതിഷേധ സമരം

logo
Metro Vaartha
www.metrovaartha.com