കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലും നിലമ്പൂർ എം എൽ എ പി. വി അൻവർ അനുകൂല ഫ്ലക്സ് ബോർഡ്. സിപിഎമ്മിന്‍റെ കോട്ട എന്നറിയപ്പെടുന്ന നെല്ലിക്കുഴി കമ്പനിപ്പടിയിലാണ് യുവജന കൂട്ടായ്മ്മയുടെ പേരിൽ അൻവർ അനുകൂല ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.
ഉയരാൻ മടിക്കുന്ന കയ്യും, പറയാൻ മടിക്കുന്ന നാവും അടിമത്വത്തിന്‍റേണെന്നും, നീതിയില്ലെങ്കിൽ നീ തിയാവുക എന്നും ഫ്ലെക്സ് ബോർഡിൽ ഉണ്ട്. രാജാവ് നഗ്നനാണെന്ന് മുഖത്ത് നോക്കി പറഞ്ഞ താങ്കളാണ് യഥാർത്ഥ പോരാളിയെന്നും, താങ്കളുടെ ശബ്ദം വരും തലമുറയ്ക്കുള്ള പ്രചോദനമാണെന്നും ഫ്ലെക്സിൽ എഴുതിയിരിക്കുന്നു.