മലപ്പുറം ജില്ലയിലെ ആദ്യ ലീഡ്‌ലെസ് പേസ്മേക്കർ ചികിത്സയുമായി കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രി

ശസ്ത്രക്രിയ ഇല്ലാതെയായിരുന്നു ചികിത്സ. സങ്കീർണത കുറവായതിനാൽ പേസ്മേക്കർ ചികിത്സ കഴിഞ്ഞ് രോഗിയെ 24 മണിക്കൂറിനുള്ളിൽ രോഗിക്ക് വീട്ടിലേക്ക് മടങ്ങാനായി
Aster mims staffs
Aster mims staffs
Updated on

മലപ്പുറം: ജില്ലയിൽ ആദ്യമായി ഹൃദ്രോഗത്തിന് നൂതനമായ ലീഡ്‌ലെസ് പേസ്‌മേക്കർ ചികിത്സയുമായികോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രി. മലപ്പുറം തൃപ്പങ്ങോട് സ്വദേശിയായ 92കാരൻ്റെ ഹൃദയത്തിലാണ് നിലവിൽ കണ്ടുപിടിക്കപ്പെട്ടതിൽ ഏറ്റവും ചെറുതും അതിനൂതനവുമായ പേസ്മേക്കർ വിജയകരമായി വെച്ചുപിടിപ്പിച്ചത്.

ശസ്ത്രക്രിയ ഇല്ലാതെയായിരുന്നു ചികിത്സ. സങ്കീർണത കുറവായതിനാൽ പേസ്മേക്കർ ചികിത്സ കഴിഞ്ഞ് രോഗിക്ക് 24 മണിക്കൂറിനുള്ളിൽ രോഗിക്ക് വീട്ടിലേക്ക് മടങ്ങാനായി. ചർമത്തിൽ യാതൊരു മുറിവോ, തുന്നലോ ഇല്ലാതെ സ്ഥാപിക്കാമെന്നതാണ് ലീഡ്‌ലെസ് പേസ്‌മേക്കറുകളുടെ പ്രത്യേകത.

മറ്റ് പേസ്മേക്കറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു വൈറ്റമിൻ ക്യാപ്‌സ്യൂളിൻ്റെ വലുപ്പം മാത്രമാണ് ഇതിനുള്ളത്. സാധാരണ പേസ്‌മേക്കറുകളിൽ ഉപയോഗിക്കുന്ന ലീഡുകളിൽ നിന്നും നെഞ്ചിലെ മുറിവിൽ നിന്നുമുണ്ടാകുന്ന അണുബാധ പോലുള്ള സങ്കീർണതകളും ഇവിടെയില്ല. നെഞ്ചിൽ മുറിപ്പാടുകൾ ഉണ്ടാകില്ല എന്നതും അതിവേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകുമെന്നതും ലീഡ്‌ലെസ് പേസ്‌മേക്കറുകളെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളാണെന്ന് കോട്ടക്കൽ ആസ്റ്റർ മിംസിലെ ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. തഹ്സിൻ നെടുവഞ്ചേരി, സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. സുഹെെൽ മുഹമ്മദ് എന്നിവർ പറഞ്ഞു.

കോട്ടക്കൽ ആസ്റ്റർ മിംസ് കാർഡിയോളജി വിഭാഗത്തിലെ കൺസൾട്ടന്‍റ് കാർജിയോളജിസ്റ്റുമാരായ ഡോ. ജെനു ജെയിംസ് ചാക്കോള, ഡോ. ഗഗൻ വേലായുധൻ, ഡോ. ഷിജി തോമസ് വർഗീസ്, സീനിയർ സ്പെഷ്യലിസ്റ്റുമാരായ ഡോ. മുഹമ്മദ് മുസ്തഫ, ഡോ. സി.വി റോയ് തുടങ്ങിയവരും ചികിത്സയിൽ പങ്കാളികളായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com