കോട്ടപ്പുറം ബിഷപ്പിന്‍റെ സ്ഥാനാരോഹണം ജനുവരി 20ന്

മോൺ. ഡോ. അംബ്രോസ് പുത്തൻവീട്ടിലാണ് കോട്ടപ്പുറം രൂപതയുടെ നിയുക്ത അധ്യക്ഷൻ
മോൺ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ
മോൺ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ
Updated on

കൊച്ചി: കോട്ടപ്പുറം രൂപതയുടെ നിയുക്ത ബിഷപ്പ് മോൺ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്‍റെ മെത്രാഭിഷേകം ജനുവരി 20ന് വടക്കൻ പറവൂർ കോട്ടപ്പുറം സെന്‍റ് മൈക്കിൾസ് കത്തീഡ്രലിൽ 3 മണിക്ക് നടക്കും. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മെത്രാഭിഷേക കർമ്മങ്ങളുടെ മുഖ്യ കാർമികനാകും.

വരാപ്പുഴ എമിരിറ്റസ് ആർച്ച് ബിഷപ്പ്ഡോ. ഫ്രാൻസിസ് കല്ലറക്കലും കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശേരിയും മുഖ്യ സഹകാർമികരാകും. ഭാരതത്തിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഡോ. ലിയോ പോൾദോ ജിറെല്ലി പങ്കെടുക്കും.

ഇതോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ നടത്തുന്നതിന് രൂപത പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചു. കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ഡോ. അലക്സ് വടക്കുംതല (രക്ഷാധികാരി), മോൺ. ഡോ. ആന്‍റണി കുരിശിങ്കൽ (ജനറൽ കൺവീനർ), പി.ജെ. തോമസ്, റാണി പ്രദീപ് (ജോയിന്‍റ് കൺവീനേഴ്സ്) എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റികൾ.

വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായി ഫാ. വിൻ കുരിശിങ്കൽ (ആരാധനക്രമം), ഫാ. നിമേഷ് കാട്ടാശ്ശേരി (പ്രോഗ്രാം ), ഫാ. ക്ലോഡിൻ ബിവേര (ലൈറ്റ് ആൻഡ് സൗണ്ട് ), ഫാ. ജോഷി കല്ലറക്കൽ (മൊബിലൈസേഷൻ ), ഫാ. ഫ്രാൻസിസ് താണിയത്ത് (ഡെക്കറേഷൻ ), ഫാ. റോക്കി റോബി കളത്തിൽ (പബ്ലിസിറ്റി ആൻഡ് മീഡിയ), ഫാ. പോൾ തോമസ് കളത്തിൽ (വളണ്ടിയർ), ഫാ. ജോൺസൻ പങ്കേത്ത് (സ്വീകരണം), ഫാ. പ്രിൻസ് പടമ്മാട്ടുമ്മൽ (റിഫ്രഷ്മെന്‍റ്), ഫാ. ജോബി കാട്ടാശ്ശേരി (ഫിനാൻസ്), ഫാ. പോൾ മനക്കിൽ (ഫുഡ് ആൻഡ് അക്കോമഡേഷൻ) എന്നിവരെ തെരഞ്ഞെടുത്തു.

കൺവീനർമാരായി ജൂഡ്സൻ കുര്യാപറമ്പിൽ (ആരാധനക്രമം), പോൾ ജോസ് (പ്രോഗ്രാം), സെലസ്റ്റിൻ താണിയത്ത് (ലൈറ്റ് ആന്‍റ് സൗണ്ട്), അനിൽ കുന്നത്തൂർ (മൊബിലൈസേഷൻ), റഷിൽ തുരുത്തിപ്പുറം (ഡെക്കറേഷൻ), വി.എം. ജോണി (പബ്ലിസിറ്റി ആൻഡ് മീഡിയ), ജോജോ മനക്കിൽ (വളണ്ടിയർ), ഇ.ഡി. ഫ്രാൻസിസ് (സ്വീകരണം), ഷൈജ ആന്‍റണി (റിഫ്രഷ്മെന്‍റ്), ഫാ. ജിജു ജോർജ് അറക്കത്തറ (ഫിനാൻസ്), ജിസ്മോൻ ഫ്രാൻസിസ് (ഫുഡ് ആൻഡ് അക്കോമഡേഷൻ) എന്നിവരെയും തെരഞ്ഞെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com