വനിതാ ഡോക്‌ടർ മരിച്ച സംഭവം: ഐഎംഎ സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു

കൊട്ടാരക്കര താലൂക്ക് ആശുപത്രി പൂർണമായി അടച്ചിടും, മറ്റ് ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ മാത്രമായിരിക്കും സേവനം ഉണ്ടാവുക
വനിതാ ഡോക്‌ടർ മരിച്ച സംഭവം: ഐഎംഎ സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രി പൂർണമായും അടച്ചിടും, മറ്റ് ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ മാത്രമായിരിക്കും സേവനം ഉണ്ടാവുക. വ്യാഴാഴ്ച രാവിലെ 8 മണിവരെയാണ് പണിമുടക്ക്. ഉച്ചയ്ക്ക് യോഗം ചേർന്ന് തുടർ സമരപരിപാടി നിശ്ചയിക്കും.

ബുധനാഴ്ച പുലർച്ചയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതി വനിതാ ഡോക്ടറെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com