കോട്ടയത്ത് സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ച് അപകടം; ബസ് വീണ്ടും മുന്നോട്ട് നീങ്ങി ഗുരുതര പരുക്ക്

സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നു.
kottayam accident seriously injured
കോട്ടയത്ത് സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ച് അപകടം
Updated on

കോട്ടയം: മ​നോ​ര​മ ജം​ഗ്ഷ​നി​ല്‍ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു. കോട്ടയം - ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന പുള്ളത്തിൽ എന്ന ബസ് വടവാതൂർ സ്വദേശി ജോയിയെ ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോയിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. ഇരയിൽ കടവ് ഭാഗത്തുനിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച ജോയിയെ എതിരെ നിന്നും അമിത വേഗതയിൽ എത്തിയ ബസ് ഇടിച്ചിടുകയായിരുന്നു. ബസിന്‍റെ അടിയിൽ കുടുങ്ങിയ ജോയിയുമായി കുറച്ച് ദുരം ബസ് മുന്നോട്ട് സഞ്ചരിച്ചു. പിന്നീട് നാട്ടുകാർ ചേർന്നാണ് ജോയിയെ പുറത്തെടുത്തത്.

Trending

No stories found.

Latest News

No stories found.