കോട്ടയം: പാലായിൽ ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരുക്ക്. ആണ്ടൂർ സ്വദേശികളായ ആൻ മരിയ (22), ആൻഡ്രൂസ് (17) എന്നിവർക്കാണ് പരുക്കേറ്റത്.
വെള്ളിയാഴ്ച രാത്രി 7 മണിയോടെ വീട്ടിൽ വച്ചാണ് ഇവർക്കും ഇടിമിന്നലേറ്റതെന്നാണ് വിവരം. ഇരുവരേയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.