ചങ്ങനാശേരിക്ക് സമീപം പ്ലാസ്റ്റിക് കമ്പനിയിലുണ്ടായ തീപിടുത്തത്തിൽ ഫാക്റ്ററി പൂർണമായും കത്തിനശിച്ചു

തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു തീപിടുത്തം. അതുകൊണ്ട് വൻ ദുരന്തം ഒഴിവായി
ചങ്ങനാശേരിക്ക് സമീപം പ്ലാസ്റ്റിക് കമ്പനിയിലുണ്ടായ തീപിടുത്തത്തിൽ ഫാക്റ്ററി പൂർണമായും കത്തിനശിച്ചു
Updated on

കോട്ടയം: ചങ്ങനാശേരി വാകത്താനം നാലുന്നാക്കലിന് സമീപം പ്ലാസ്റ്റിക് കമ്പനിയിലുണ്ടായ തീപിടുത്തത്തിൽ ഫാക്റ്ററി പൂർണമായും കത്തിനശിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സംസ്കരിച്ച് ഷീറ്റുകൾ നിർമിക്കുന്ന ഫാക്റ്ററിയാണ് തീ പിടുത്തതിൽ കത്തിയമർന്നത്.

വാകത്താനം സ്വദേശി മണിയൻകുടവത്ത് എം.പി പുന്നൂസിന്റെ ഉടമസ്ഥയിൽ റബർ ഫാക്റ്ററി ആയിരുന്ന സ്ഥലം ഇപ്പോൾ ഈരാറ്റുപേട്ട സ്വദേശി സിയാദ് എന്നയാൾ ഏറ്റെടുത്ത് പ്ലാസ്റ്റിക് കമ്പനി നടത്തിവരികയായിരുന്നു. തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു തീപിടുത്തം. അതുകൊണ്ട് വൻ ദുരന്തം ഒഴിവായി. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. പാടത്തിനു സമീപം പ്രവർത്തിക്കുന്ന കമ്പനിയുടെ അര ഏക്കറോളം ചുറ്റളവിൽ ഷീറ്റ് ഉണ്ടാക്കാനുള്ള പ്ലാസ്റ്റിക് സാമഗ്രികൾ കൂട്ടിയിട്ടിരുന്നതെല്ലാം കത്തി നശിച്ചു. സമീപത്തെ മരങ്ങളും കത്തിയമർന്നു. കോട്ടയം, ചങ്ങനാശേരി പാമ്പാടി, തുടങ്ങിയ എഴോളം സ്ഥലങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകൾ എത്തി മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com