Kerala
കോട്ടയം - എറണാകുളം ആകാശപാത പരിഗണനയിൽ | Video
കോട്ടയം - എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന 60 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ പദ്ധതി പ്രായോഗികമായാൽ മധ്യകേരളത്തിലെ നാല് ജില്ലകൾക്ക് പ്രയോജനപ്പെടും.
കോട്ടയം, എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന ആകാശ പാത പദ്ധതി കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിൽ. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരിട്ട് ഇതിനുള്ള സാധ്യതാ പഠനം നടത്തും.
കോട്ടയം മുളങ്കുഴ മുതൽ തൃപ്പൂണിത്തുറ ബൈപാസ് വരെ നീളുന്നതാണ് പരിഗണനയിലുള്ള എലിവേറ്റഡ് ഹൈവേ. ഇതിന് ഏകദേശം അറുപത് കിലോമീറ്ററായിരിക്കും ദൈർഘ്യം.
കോട്ടയം മുളങ്കുഴയിൽ നിന്ന് കാഞ്ഞിരം വഴി കുമരകത്തെത്തി, അവിടെനിന്ന് കവണാറ്റിൻകര, കൈപ്പുഴമുട്ട്, തലയാഴം, വല്ലകം, കാട്ടിക്കുന്ന് വഴി പൂത്തട്ടയിലെത്തി നടക്കാവ് വഴിയാണ് ഇത് തൃപ്പൂണിത്തുറ ബൈപാസിൽ എത്തിച്ചേരുക.
പ്രായോഗികമായാൽ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകൾ ഉൾപ്പെടെ മധ്യകേരളത്തിനാകെ ഗുണം ചെയ്യുന്നതാണ് പദ്ധതി.
