കോട്ടയം മണിമലയിൽ കെഎസ്ആർടിസി ബസ് കത്തി നശിച്ചു; തീപിടിച്ചത് മലപ്പുറത്ത് നിന്ന് ഗവിയിലേയ്ക്ക് പോയ ബസ്

യാത്രക്കാർക്ക് പരുക്കില്ല
kottayam kssrtc bus fire

മണിമലയിൽ കെഎസ്ആർടിസി ബസ് കത്തി നശിച്ചുമണിമലയിൽ കെഎസ്ആർടിസി ബസ് കത്തി നശിച്ചു

Updated on

കോട്ടയം: മണിമല പഴയിടത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു. മലപ്പുറത്തു നിന്ന് ഗവിയിലേക്ക് പോയ ഉല്ലാസയാത്ര ബസ് ആണ് തീപിടിച്ചത്. സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരുക്കില്ലെന്നാണ് വിവരം. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയിരുന്നു.

28 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് എത്തി പൂർണമായും തീ അണച്ചു.

ബസ് പൂർണമായും കത്തിനശിച്ചുു. അധികൃതരുടെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ് എത്തിച്ചു യാത്രക്കാരെ കയറ്റി വിട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com