മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി

വെള്ളിയാഴ്ച 11 മണിക്ക് നടക്കുന്ന സംസ്കാരച്ചടങ്ങിന്‍റെ ചെലവിന് 50,000 രൂപ നൽകുമെന്നും മന്ത്രി വി.എൻ. വാസവൻ.
Medical College accident: Minister V.N. Vasavan says financial assistance will be provided to Bindu's family

വി.എൻ. വാസവൻ

Updated on

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളെജ് അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ. വെള്ളിയാഴ്ച 11 മണിക്ക് നടത്തുന്ന സംസ്കാരച്ചടങ്ങിന്‍റെ ചെലവിന് 50,000 രൂപ നൽകുമെന്നും പിന്നാലെ ബാക്കി ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.

ബിന്ദുവിന്‍റെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ വീട്ടിൽ ആരുമില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അതിനാൽ വീട്ടിലേക്ക് പോകാൻ സാധിച്ചില്ലെന്നും വെള്ളിയാഴ്ച വൈകിട്ടു തന്നെ വീട്ടിലേക്ക് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തു വച്ച് മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം, തെരച്ചിൽ നിർത്തിവച്ചുവെന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും ഹിറ്റാച്ചി കൊണ്ടുവരണമെന്ന് പറഞ്ഞത് താനാണെന്നും മന്ത്രി മാധ‍്യമങ്ങളോട് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com