കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

കഴിഞ്ഞ ദിവസം പൊളിഞ്ഞുവീണ കെട്ടിടം പണിത അതേ കാലയളവിൽ തന്നെയാണ് ഈ ഹോസ്റ്റലും പണിതിരിക്കുന്നത്.
Kottayam Medical College Boys Hostel building also in a very dilapidated condition

കോട്ടയം മെഡിക്കൽ കോളെജ് ബോയ്സ് ഹോസ്റ്റൽ കെട്ടിടവും അതീവ അപകാടവസ്ഥയിൽ

Updated on

കോട്ടയം: കെട്ടിടം തകർന്ന് വീണ് സ്ത്രീ മരിച്ച കോട്ടയം മെഡിക്കൽ കോളെജിൽ ബോയ്സ് ഹോസ്റ്റൽ കെട്ടിടവും അതീവ അപകാടവസ്ഥയിൽ. 60 വർഷം മുൻപ് പണിത ഹോസ്റ്റലിലാണ് വിദ്യാർഥികൾ ഇപ്പോഴും താമസിക്കുന്നത്. കെട്ടിടത്തിന്‍റെ ചുവരുകളും മേൽക്കൂരകളുമടക്കം പൊളിഞ്ഞു തുടങ്ങിയ നിലയിലാണ്.

കഴിഞ്ഞ ദിവസം പൊളിഞ്ഞുവീണ കെട്ടിടം പണിത അതേ കാലയളവിൽ തന്നെയാണ് ഈ ഹോസ്റ്റലും പണിതിരിക്കുന്നത്. പല തവണയായി ജനപ്രതിനിധികളെയും കോളെജ് സൂപ്രണ്ടിനെയുമടക്കം കണ്ട് പരാതി നൽകിയെങ്കിലും പ്രശ്നത്തിനു പരിഹാരമായിട്ടില്ലെന്ന് വിദ്യാർഥികൾ പറയുന്നു.

പെയിന്‍റടിക്കുക മാത്രമാണ് വർഷങ്ങളായി ചെയ്തുവരുന്നത്. അറ്റകുറ്റപ്പണികൾ കൊണ്ട് മാത്രം കാര്യമില്ലെന്ന് വിദ്യാർഥികൾ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com