മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്

അന്വേഷിക്കാൻ ജില്ലാ കലക്റ്ററോട് നിർദേശിച്ചെന്നും മന്ത്രി വിശദീകരിച്ചു.
Emergency rescue efforts were attempted when the medical college building collapsed: Minister Veena George

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്

Updated on

കോട്ടയം: മെഡിക്കൽ കോളെജ് ആശുപത്രിയുടെ കെട്ടിടം തകർന്നു വീണപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.

യന്ത്രങ്ങളെത്തിക്കാൻ പ്രയാസമുണ്ടായിരുന്നു. തകർന്ന കെട്ടിടത്തിന് 68 വർഷം പഴക്കമുണ്ടായിരുന്നു. ഉപയോഗിക്കാൻ കഴിയുന്നതല്ലെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ആരും കുടുങ്ങിയില്ലെന്നാണ് ആദ്യം അറിഞ്ഞത്. പ്രിൻസിപ്പലും സൂപ്രണ്ടുമാണ് അങ്ങനെ അറിയിച്ചത്. അടച്ചിട്ട കെട്ടിടമെന്ന് പറഞ്ഞതും ചുമതലപ്പെട്ടവരാണെന്നും മന്ത്രി പറഞ്ഞു.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ജില്ലാ കലക്റ്ററോട് നിർദേശിച്ചെന്നും വീണാ ജോർജ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com