
ബിന്ദുവിന്‍റെ സംസ്‌കാരം 11 മണിക്ക്
കോട്ടയം: മെഡിക്കൽ കോളെജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്‍റെ സംസ്‌കരം വെള്ളിയാഴ്ച (July 04) രാവിലെ 11 മണിയോടെ നടത്തും. തലയോലപ്പറമ്പിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ ശേഷം ബിന്ദുവിന്‍റെ മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. 9 മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം 11 വരെ പൊതുദർശനത്തിനു വയ്ക്കും.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളെജിലെ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ ജില്ലാ കലക്റ്ററുടെ നേതൃത്വത്തിലുള്ള അന്വേഷണം വെള്ളിയാഴ്ച ആരംഭിക്കും. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആരോപണവും അന്വേഷണത്തിന്‍റെ പരിധിയിൽ വരും. അപകടം നടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
കഴുത്ത് വേദനയെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മകൾക്ക് കൂട്ടിരിക്കാനാണ് ബിന്ദു കോട്ടയം മെഡിക്കൽ കോളെജിലെത്തിയത്. അവസാനവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായ നവമിയെ ജൂലൈ ഒന്നിനാണ് മെഡിക്കല്‍ കോളെജിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ മകളെ കുളിപ്പിച്ച് വാര്‍ഡിലാക്കിയ ശേഷം ബിന്ദു കുളിക്കാൻ പോയപ്പോഴായിരുന്നു കെട്ടിടം തകര്‍ന്നു വന്‍ അപകടമുണ്ടായത്.