
കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി കെട്ടിടം തകർന്നു വീണു
കോട്ടയം: കോട്ടയം മെഡിക്കൽ കോളെജ് കെട്ടിടം തകർന്നു വീണു. ആശുപത്രിയുടെ 14-ാം വാർഡാണ് തകർന്നത്. കെട്ടിടത്തിലുണ്ടായിരുന്ന 3 പേരെ രക്ഷപ്പെടുത്തി. ഇവർക്ക് പരുക്കുള്ളതായാണ് വിവരം. ഇതിലൊരാൾ കുട്ടിയാണെന്നാണ് വിവരം. കെട്ടിടത്തിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ഫയർഫോഴ്സും പൊലീസും സ്ഥലത്ത് പരിശോധന നടത്തുകയാണ്.
ശുചിമുറികൾ ഉള്ള ഭാഗമാണ് തകർന്നുവീണത്. ഉഗ്ര ശബ്ദത്തോടെയാണ് കെട്ടിടം തകർന്ന് വീണതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
അതേസമയം, മന്ത്രിമാരായ വീണാ ജോർജ്, വി.എൻ. വാസവൻ എന്നിവർ സ്ഥലത്തെത്തിചേർന്നിട്ടുണ്ട്. കെട്ടിടം ഉപേക്ഷിക്കപ്പെട്ടതാണെന്ന് മന്ത്രി വി.എൻ. വാസവൻ പറയുന്നു. മൂന്നു പേരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.