'എൻ്റെ കേരളം' പ്ര​ദ​ർ​ശ​ന–വിപണന മേ​ള കോട്ടയത്ത്

മേളയുടെ ഭാഗമായി ചൊവ്വാഴ്‌ച ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുനക്കര മൈതാനത്ത് നിന്ന് നാഗമ്പടം മൈതാനത്തേക്ക് സാംസ്കാരിക ഘോഷയാത്ര നടത്തി
'എൻ്റെ കേരളം' പ്ര​ദ​ർ​ശ​ന–വിപണന മേ​ള കോട്ടയത്ത്

കോട്ടയം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കോട്ടയത്ത് ന​ട​ക്കു​ന്ന എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന– വി​പ​ണ​ന മേ​ള​യ്ക്ക് ചൊവ്വാഴ്‌ച തു​ട​ക്ക​മാ​യി. നാഗമ്പടം മൈതാനത്ത് വൈ​കിട്ട് നാലിന് മ​ണി​ക്ക് മ​ന്ത്രി വി.എൻ. വാസവൻ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്‌തു.

വി​ക​സ​ന, ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കൈ​വ​രി​ച്ച മി​ക​വും നേ​ട്ട​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ന്ന എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള മേയ് 22 വരെ നീളും. യു​വ​ത​യു​ടെ കേ​ര​ളം, കേ​ര​ളം ഒ​ന്നാ​മ​ത് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് മേ​ള. സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കാനും അവർക്ക് മികച്ച സേവനം നൽകാനും കഴിയുന്ന സ്റ്റാളുകളാണ് മുഴുവൻ വകുപ്പുകളും ഒരുക്കുന്നത്.

സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 200 സ്റ്റാളുകളാണ് ഒരുങ്ങുന്നുണ്ട്. കേരളം ഒന്നാമത്, ടൂറിസം, കിഫ്‌ബി പവലിയനുകൾ, ആധുനികസാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, കാർഷിക പ്രദർശന-വിപണനമേള, സാംസ്‌കാരിക-കലാപരിപാടികൾ, രാജ്യത്തെ വൈവിധ്യമാർന്ന രുചിക്കൂട്ടുകളൊരുക്കുന്ന മെഗാ ഭക്ഷ്യമേള, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ബിസിനസ് ടു ബിസിനസ് മീറ്റുകൾ, കായിക- വിനോദപരിപാടികൾ എന്നിവ മേളയുടെ പ്രധാന ആകർഷണമാകും.

മേളയുടെ ഭാഗമായി ചൊവ്വാഴ്‌ച ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുനക്കര മൈതാനത്ത് നിന്ന് നാഗമ്പടം മൈതാനത്തേക്ക് സാംസ്കാരിക ഘോഷയാത്ര നടത്തി. കൂടാതെ ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും സാംസ്കാരിക പരിപാടികളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകളും നടക്കും.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എംപിമാരും എംഎൽഎമാരും അടക്കം വിവിധ ജനപ്രതിനിധികൾ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com