കോട്ടയത്ത് പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും കാണാനില്ലെന്ന് പരാതി

ഫെയ്സ് ബുക്കിൽ ഭർത്താവിന്‍റെ വീട്ടുകാർക്കും പൊലീസിനുമെതിരേ പോസ്റ്റിട്ട ശേഷമാണ് ഇവരെ കാണാതായത്
kottayam missing panchayath members and children

കോട്ടയത്ത് പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും കാണാനില്ലെന്ന് പരാതി

Updated on

കോട്ടയം: പഞ്ചായത്ത് മെമ്പറേയും മക്കളെയും കാണാനില്ലെന്ന് പരാതി. കോട്ടയം ആതിരമ്പുഴയിലെ പഞ്ചായത്ത് മെമ്പറായ യുവതിയെയും 2 പെൺമക്കളെയുമാണ് കാണാനില്ലെന്നാണ് പരാതി ലഭിച്ചത്. പഞ്ചായത്ത് മെമ്പർ ഐസി സാജൻ, മക്കളായ അമലയ, അമയ എന്നിവരെയാണ് ഉച്ചയോടെ കാണാതായത്.

ഫെയ്സ് ബുക്കിൽ ഭർത്താവിന്‍റെ വീട്ടുകാർക്കും പൊലീസിനുമെതിരേ പോസ്റ്റിട്ട ശേഷമാണ് ഇവരെ കാണാതായത്. ഭർതൃ വീട്ടിലെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് യുവതി മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു. ഐസിയുടെ ഭർത്താവ് സാജൻ 2 വർഷം മുൻപ് മരിച്ചിരുന്നു. സംഭവത്തിൽ ഏറ്റുമാനബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com