ഷേർളിയും ജോബും തമ്മിൽ തർക്കം പതിവായിരുന്നു; ഭർത്താവിനെക്കുറിച്ച് പ്രചരിപ്പിച്ച കഥകൾ വ്യത്യസ്തം

മറ്റൊരാളുമായി ഷേർളി അടുപ്പത്തിലായതും തർക്കത്തിലേക്ക് നീണ്ടു
kottayam murder updates

ഷേർളി മാത്യു,ജോബ് സ്കറിയ

Updated on

കോട്ടയം: ഞായറാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഷേർളി മാത്യുവും, തൂങ്ങി മരിച്ച ജോബ് സ്കറിയയും കുറിച്ച് നാളുകളാ‍യി ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇടുക്കി കല്ലാർഭാഗം തുരുത്തിയിൽ സ്വദേശിയായ ഷേർളി മാത്യുവും, കോട്ടയം ആലുമൂട് കുരുട്ടുപറമ്പിൽ സ്വദേശി ജോബ് സ്കറിയയും തമ്മിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. കൂടാതെ മറ്റൊരാളുമായി ഷേർളി അടുപ്പത്തിലായതും തർക്കത്തിലേക്ക് നീട്ടുവെന്നാണ് പ്രാഥമിക വിവരം. ആറുമാസം മുൻപാണ് ഇരുവരും വാടകയ്ക്ക് താമസിക്കാനെത്തിയത്. ഷേർളിയുടെ പേരിലായിരുന്നു വീട്.

എന്നാൽ ഇവിടെ താമസം തുടങ്ങിയിട്ടും നാട്ടുകാരുമായും അയൽവാസികളുമായും ഇവർ ബന്ധം പുലർത്തിയിരുന്നില്ല.

രാവിലെ കാറിൽ കയറി പോകുന്നു, തിരിച്ചുവരുന്നു ഇതെല്ലാതെ വേറെ വിവരങ്ങളെന്നും നാട്ടുകാർക്ക് അറിയില്ല. ഭർത്താവ് മരിച്ചെന്നും, വിവാഹബന്ധം വേർപ്പെടുത്തിയെന്നും പലവിധ കഥകളാണ് ഷെർളി പറഞ്ഞിരുന്നത്. ജോബും-ഷേർളിയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ജോബിനെതിരേ ഷേർജി മുൻപ് പൊലീസിൽ നൽകിയിരുന്നു. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇരുവരുടെയും ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഫോറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസ് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com