കോട്ടയം ഗവൺമെന്‍റ് നഴ്സിങ് കോളെജ് റാഗിങ്; പ്രതികൾക്ക് ജാമ്യം

പ്രതികൾക്ക് കുറ്റകൃത്യങ്ങളിൽ മുൻ പശ്ചാത്തലമില്ലെന്നതും പ്രായവും കണക്കിലെടുത്താണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്
kottayam nursing college ragging accused granted bail

കോട്ടയം ഗവൺമെന്‍റ് നഴ്സിങ് കോളെജ് റാഗിങ്; പ്രതികൾക്ക് ജാമ്യം

Updated on

കോട്ടയം: കോട്ടയം ഗവൺമെന്‍റ് നഴ്സിങ് കോളെജിലെ റാഗിങ് കോസിലെ പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം. മൂന്നിലവ് വാളകം ഭാഗത്ത് കീരീപ്ലാക്കൽ വീട്ടിൽ സാമുവേൽ (20), വയനാട് പുൽപ്പള്ളി ഭാഗത്ത് ഞാവലത്ത് വീട്ടിൽ ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് ഭാഗത്ത് കച്ചേരിപ്പടി വീട്ടിൽ റിജിൽ ജിത്ത് (20) മലപ്പുറം വൻടൂർ ഭാഗത്ത് കരുമാരപ്പറ്റ വീട്ടിൽ രാഹുൽ രാജ് (22), കോരുത്തോട് മടുക്കാ ഭാഗത്ത് നെടുങ്ങാട്ട് വീട്ടിൽ വിവേക് (21) എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.

പ്രതികൾക്ക് കുറ്റകൃത്യങ്ങളിൽ മുൻ പശ്ചാത്തലമില്ലെന്നതും പ്രായവും കണക്കിലെടുത്താണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയും, കോട്ടയം ജില്ലാ സെക്ഷൻസ് കോടതിയും ഹൈക്കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കോളെജിലെ ഒന്നാം വർഷ വിദ‍്യാർഥികളായ ആറു പേരാണ് റാഗിങ്ങിന് ഇരയായത്. വിദ‍്യാർഥികളുടെ സ്വകാര‍്യ ഭാഗത്ത് ഡംബൽ തൂക്കിയിട്ട് ഉപദ്രവിക്കുകയും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. ക്രൂരമായ റാഗിങ്ങിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ പുറത്തുവന്നിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com