കോട്ടയത്ത് യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കിയ കേസിൽ ദമ്പതികളായ പ്രതികൾക്ക് ജീവപര്യന്തം

2017 ഓഗസ്റ്റിലായിരുന്നു കോസിനാസ്പദമായ സംഭവം
kottayam santhosh murder case accused couple gets life imprisonment

കോട്ടയത്ത് യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കിയ കേസിൽ ദമ്പതികളായ പ്രതികൾക്ക് ജീവപര്യന്തം

Updated on

കോട്ടയം: കോട്ടയം മാങ്ങാനത്ത് സന്തോക്ഷെന്ന യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികളായ ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷയും 5 ലക്ഷം രൂപ പിഴയും. കേസിൽ മുട്ടമ്പലം സ്വദേശി വിനോദ് കുമാർ എന്ന കമ്മൽ വിനോജ്, ഭാര്യ കുഞ്ഞുമോൾ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

2017 ഓഗസ്റ്റിലായിരുന്നു കോസിനാസ്പദമായ സംഭവം. പയ്യപ്പാടി സ്വദേശി സന്തോഷ് ഫിലിപ്പിനെയാണ് പ്രതികൾ കൊന്നത്. വിനോദിന്‍റെ ഭാര്യയുമായി സന്തോഷിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. ഭാര്യയുടെ സഹായത്തോടെ മീനടത്തെ വാടക വീട്ടിൽ വിളിച്ചു വരുത്തി തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ഉപക്ഷിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com