വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തിൽപ്പെട്ടു; നിരവധി വിദ്യാർഥികൾക്ക് പരുക്ക്

നിയന്ത്രണം വിട്ട ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു
kottayam school tour bus accident

വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തിൽപ്പെട്ടു

Updated on

കോട്ടയം: വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് കോട്ടയത്ത് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് വിദ്യാർഥികളും അധ്യാപകരുമായി വിനോദയാത്ര വന്ന ബസാണ് അപകടത്തിൽപെട്ടത്. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് കോട്ടയം നെല്ലാപ്പാറയിൽ വച്ച് അപകടത്തിൽപെട്ടത്.

നിയന്ത്രണം വിട്ട ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു.

അപകട സമയത്ത് 42 കുട്ടികളും 4 അധ്യാപകരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാർഥികളെ പാലായിലെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. മൂന്നാറിൽ നിന്ന് തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com