

കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 49 പേർക്ക് പരുക്ക്
കോട്ടയം: ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 49 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കോട്ടയം കുറവിലങ്ങാടാണ് സംഭവം. വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
49 പേരുണ്ടായിരുന്ന ബസിൽ പരുക്കേറ്റ 18 പേരെ കോട്ടയം മെഡിക്കൽ കോളെജിലേക്കും മറ്റുള്ളവർ മോനിപ്പള്ളിയിലെ സ്വകാര‍്യ ആശുപത്രിയിലും ചികിത്സ തേടി. കണ്ണൂരിൽ നിന്നും തിരുവനന്തപുരം, കന‍്യാകുമാരി എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോയ ബസാണ് തിരിച്ച് വരുന്ന വഴി അപകടത്തിൽപ്പട്ടത്. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.