കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയെ കാണാനില്ലെന്ന് പരാതി

പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Kottayam West Police Station Grade SI missing
കെ.രാജേഷ് (53)

കോട്ടയം: വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയെ കാണാനില്ല. വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ (53) യാണ് കാണാതായത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു. 14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു രാജേഷ്. എന്നാൽ ശനിയാഴ്ച രാത്രി വൈകിയും ഇദ്ദേഹം വീട്ടിലെത്തിയില്ല.

തുടർന്ന് ബന്ധുക്കൾ അയർക്കുന്നം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ഫോണിൽ വിളിക്കുമ്പോൾ സ്വിച്ച് ഓഫ് എന്നാണ് രേഖപ്പെടുത്തുന്നത്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അച്ചടക്ക നടപടികളുടെ ഭാഗമായി ഇദ്ദേഹത്തിന് നേരത്തെ മെമ്മോ നൽകിയിരുന്നതായി പറയപ്പെടുന്നു. ഇതേ തുടർന്ന് ഇദ്ദേഹം മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായും ആരോപണമുണ്ട്.

Trending

No stories found.

Latest News

No stories found.