കോവളത്ത് ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് അപകടം; ഭാര്യ മരിച്ചു

കോവളം വെള്ളാർ ജംഗ്ഷന് സമീപത്തു വച്ചായിരുന്നു അപകടം
kovalam scooter accident woman killed

കോവളത്ത് ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് അപകടം; ഭാര്യ മരിച്ചു

Updated on

തിരുവനന്തപുരം: കോവളം വാഴമുട്ടത്ത് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് അപകടം. സംഭവസ്ഥലത്തു വച്ചു തന്നെ ഭാര്യ മരിച്ചു. ഭർത്താവ് ജോസ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

കോവളം വെള്ളാർ ജംഗ്ഷന് സമീപത്തു വച്ചായിരുന്നു അപകടം. ചെറിയതുറ സ്വദേശി ഷീല (56) ആണ് മരിച്ചത്. മുക്കോല ഹോമിയോ ആശുപത്രിയിൽ പോയിട്ട് തിരികെ വരുന്നതിനിടെയായിരുന്നു അപകടം.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. കോവലം പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com