കോഴിക്കോട് കാറിലെത്തിയ സംഘം സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദിച്ചു

വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ മുഹമ്മദ് അഷ്റഫിനാണ് മർദനമേറ്റത്
കോഴിക്കോട് കാറിലെത്തിയ സംഘം സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദിച്ചു
kerala police

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ കാറിലെത്തിയ സംഘം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ കോഴിക്കോട് - ബംഗളൂരു ബസിലാണ് അക്രമമുണ്ടായത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ മുഹമ്മദ് അഷ്റഫിനാണ് മർദനമേറ്റത്.

സീറ്റ് ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഡ്രൈവറുമായി സംഘം തർക്കികുകയും ഡ്രൈവറോട് ആക്രോശിക്കുന്നത് കണ്ട് ബസിലെ ഒരു യാത്രക്കാരൻ ചോദ്യം ചെയ്തതുമാണ് ആക്രമണത്തിന് കാരണമായത്. അഞ്ചംഗ സംഘം കാറിൽ ബസിനെ പിന്തുടർന്ന് എത്തിയായിരുന്നു മർദനം. ബസിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com