
കോഴിക്കോട് മെഡിക്കൽ കോളെജ് അപകടം; 3 പേരുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളെജിലുണ്ടായ അപകടത്തിൽ മൂന്നു പേരുടെ മരണം പുക ശ്വസിച്ചുണ്ടായ ശ്വാസ തടസം കാരണമല്ലെന്ന് പ്രാഥമിക പോസ്റ്റമോർട്ടം റിപ്പോർട്ട്. വെസ്റ്റ് ഹിൽ സ്വദേശിയായ ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ എന്നിവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു മെഡിക്കൽ കോളെജിലെ അത‍്യാഹിത വിഭാഗത്തിൽ പുക പടർന്നു പിടിച്ച് അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് 5 പേരാണ് മരിച്ചത്. പുക ശ്വസിച്ചും ശ്വാസം കിട്ടാതെയുമാണ് ഇവർ മരിച്ചതെന്നായിരുന്നു നേരത്തെ ഉയർന്നിരുന്ന ആരോപണം.