കോഴിക്കോട് കുന്ദമംഗലത്ത് വാഹനാപകടം; 3 പേർ മരിച്ചു

അപകടം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്
Kozhikode accident-3 persons dies

കുന്ദമംഗലത്ത് വാഹനാപകടം

Updated on

കോഴിക്കോട്: കുന്ദമംഗം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. രണ്ട് കാർ യാത്രികരും, വിക്കപ്പ് വാൻ ഡ്രൈവറുമാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.50 ഓടെയാണ് അപകടം സംഭവിച്ചത്. പിക്കപ്പിന്‍റെ വാനിന്‍റെ ക്ലീനർ ഉൾപ്പെടെ 2 പേർക്ക് പരുക്കുണ്ട്. കൊടുവള്ളി വാവാട് സ്വദേശി നിഹാൽ(27), ഈങ്ങാപ്പുഴ സ്വദേശി സുബിക്ക്, വയനാട് പൊയ്തന സ്വദേശി സമീർ എന്നിവരാണ് മരിച്ചത്.

ഗുരുതമായ പരുക്കേറ്റ പിക്കപ്പിലെ സഹയാത്രികനായ പൊയ്തന സ്വദേശി സഫിഖ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു കാറും കുന്ദമംഗലം ഭാഗത്തേക്ക് വരുകയായിരുന്ന വാനുമാണ് കൂട്ടിയിടിച്ചത്. പിക്കപ്പ് വാനിന്‍റെ ഡ്രൈവർ വയനാട് സ്വദേശിയാണ്. അഗ്നിശമന സേനയെത്തി വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. കാബിൻ പൊളിച്ചാണ് പിക്കപ്പ് വാനിന്‍റെ ഡ്രൈവറെ പുറത്തെടുത്ത്. ആശുപത്രിയിൽ എത്തിച്ചെങ്കിൽ ഇയാൾ മരണത്തിന് കീഴടങ്ങി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com