
ഡോ. വർഗീസ് ചക്കാലക്കൽ
കോഴിക്കോട്: മുനമ്പം പ്രശ്നം പരിഹരിക്കപ്പെടണമെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. മുനമ്പം പ്രശ്നം സർക്കാർ മനപൂർവം വൈകിപ്പിക്കുന്നതായി കരുതുന്നില്ലെന്നും കോടതിക്കപ്പുറം എങ്ങനെ പ്രശ്നം പരിഹരിക്കാനാവുമെന്ന് നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയുടെ ഇടപെടലുണ്ടായതിനാൽ കോടതി വിധി തന്നെയായിരിക്കും അന്തിമമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വഖഫ് ബില്ലുകൊണ്ട് ഗുണമൊന്നുമുണ്ടായില്ലെന്ന് ബിഷപ്പ് വ‍്യാഴാഴ്ച വ‍്യക്തമാക്കിയിരുന്നു.
മുനമ്പത്തെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കരുതിയാണ് വഖഫ് ബില്ലിനെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.