കോഴിക്കോട് ഭീതിപരത്തി ബോംബ് കണ്ടെത്തിയെന്ന വാർത്ത: പരിശോധിച്ചപ്പോൾ പ്രോട്ടീൻ പൗഡർ ടിന്നുകൾ

പൊലീസ് വന്ന് പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്ക്വാഡിനെയും വിവരം അറിയിക്കുകയായിരുന്നു
Police
Policeപ്രതീകാത്മക ചിത്രം

കോഴിക്കോട്: ഉള്ള്യോരിയിൽ ബോംബ് കണ്ടെത്തിയെന്ന വാർത്ത പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ 7 മണിയോടെയാണ് ടൗണിലെ ഹോട്ടലിന് സമീപത്താണ് ബോംബ് കണ്ടെത്തിയെന്ന വാർത്ത പരന്നത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ബോംബുകളെന്ന് സംശയിക്കുന്ന ടിന്നുകൾ കണ്ടെത്തിയത്. പിന്നാലെ വിവരം നാട്ടുകാർ പൊലീസിലറിയിച്ചു.

പൊലീസ് വന്ന് പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്ക്വാഡിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ഇത് ബോംബല്ലെന്നും അടുത്ത ജിമ്മിൽ നിന്നും ഉപേക്ഷിച്ച പ്രോട്ടീൻ പൗഡറുകളാണെന്നും തിരിച്ചറിഞ്ഞത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com