കറിക്കരിയുന്നതിനിടെ സ്വത്തിന്‍റെ പേരിൽ തർക്കം, സഹോദരനെ വെട്ടിക്കൊന്നു

മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം
Kozhikode Brother kills sibling over property dispute

കറിക്കരിയുന്നതിനിടെ സ്വത്തിന്‍റെ പേരിൽ തർക്കം, സഹോദരനെ വെട്ടിക്കൊന്നു

representative image

Updated on

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ യുവാവ് സഹോദരനെ വെട്ടിക്കൊന്നു. വലിയപറമ്പ് താന്നിരിക്കംപൊയിൽ പ്രസാദാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ പ്രമോദിനെ (54) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം.

ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം ഉണ്ടായത്. അവിവാഹിതരായ ഇരുവരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. കറിക്കരിയുന്നതിനിടെ ഇരുവരും തമ്മിൽ സ്വത്തിന്‍റെ പേരിൽ തർക്കമുണ്ടാവുകയായിരുന്നു. ഇരുവരും തമ്മിൽ ഏറെ നാളായി സ്വത്ത് തർക്കം നിലനിന്നിരുന്നു. തുസംബന്ധിച്ച് കോടതിയിൽ കേസുമുണ്ട്. കുടുംബത്തിൽ നാല് മക്കളാണുള്ളത്, ഇതിൽ മൂന്ന് ആൺമക്കളും അവിവാഹിതരാണ്.

logo
Metro Vaartha
www.metrovaartha.com